സച്ചിൽ

മഹത്തായ പദ്ധതികൾക്കും തൊഴിലിനും വേണ്ടിയുള്ള ഒരു സംഘടിത സംരംഭം.

സച്ചിൽ ഒരു വ്യക്തിഗത സംരംഭമല്ല, മറിച്ച് സാമ്പത്തിക ലഭ്യതയും ആവിഷ്കാര വൈഭവക്കുറവും മൂലം വെളിച്ചം കാണാത്ത സാധാരണക്കാരുടെയും അഭ്യസ്തവിദ്യരുടെയും ലാഭകരമായ ആശയങ്ങളെ പ്രായോഗികമാക്കാൻ ലക്ഷ്യമിട്ടുള്ള കൂട്ടായ്മയാണ്. സാമ്പത്തിക സഹായം നൽകാൻ താല്പര്യമുള്ളവരെയും സമാന ചിന്താഗതിക്കാരെയും ഒന്നിപ്പിച്ച്, ഓരോ വ്യത്യസ്ത പദ്ധതികൾക്കും പ്രത്യേക യൂണിറ്റുകൾ രൂപീകരിച്ച് മുന്നോട്ട് പോകാനാണ് സച്ചിൽ ലക്ഷ്യമിടുന്നത്. പദ്ധതി, ധനം, നിർവ്വഹണം, നേതൃത്വം എന്നിവയെ പരസ്പരം പൂരകങ്ങളാക്കി നിലനിർത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.